സർക്കാർ ആശുപത്രികളിലെ കാന്റീനുകളിൽ ഇനി ചൂടുവെള്ളം സൗജന്യം

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം| ഫോട്ടോ: AFP
പ്രതീകാത്മക ചിത്രം| ഫോട്ടോ: AFP

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ കാന്റീനുകളിൽ ഇനി ചൂടുവെള്ളത്തിന് പണം ഈടാക്കില്ല. ചൂടുവെള്ളം സൗജന്യമായി നൽകണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. താലൂക്ക് ആശുപത്രിമുതൽ മെഡിക്കൽ കോളേജ് വരെയുള്ള എല്ലാ സർക്കാർ ആശുപത്രികൾക്കും ഇത് ബാധകമാണ്. ചൂടുവെള്ളത്തിന് കാന്റീനുകളിൽ അഞ്ചുരൂപ ഈടാക്കുന്നതായി പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടി. എല്ലാ ആശുപത്രികളിലും കുടിവെള്ളവും ചൂടുവെള്ളവും നൽകാനുള്ള കിയോസ്ക് സ്ഥാപിക്കാൻ ആശുപത്രി വികസനസമിതികൾ മുൻകൈയെടുക്കണം.

Content Highlights: Health Department mandates free hot water in all government hospital canteens, Rule applies to all hospitals from taluk hospitals to medical colleges, Action taken following complaints of canteens charging 5 rupees for hot water, Hospital Development Committees to install kiosks for drinking and hot water