കോതമംഗലത്ത് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഗ്യാലറി തകര്‍ന്നുവീണു; നിരവധിപേര്‍ക്ക് പരിക്ക്| VIDEO

പോത്താനിക്കാട് (കൊച്ചി): കോതമംഗലത്തിന് സമീപം പോത്താനിക്കാട്ട് ഫുട്ബോൾ ടൂർണമെന്റിന് താത്കാലികമായി നിർമിച്ച ഗ്യാലറി തകർന്നുവീണ് ഇരുപത്തിയഞ്ചോളംപേർക്ക് പരിക്കേറ്റു.
അടിവാട് ഹീറോ യങ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന അഖിലകേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ ദിവസമായ ഞായറാഴ്ചയാണ് അപകടം.