'ഓടാനുള്ള സ്ഥലം കണ്ടുവെച്ചോ..തമാശ കളിക്കല്ലേ'; അപകടകരമായി രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്

പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളിൽ നിന്ന്
പാമ്പിനെ പിടികൂടുന്ന ദൃശ്യങ്ങളിൽ നിന്ന്

തൃശ്ശൂര്‍: എച്ചിപ്പാറയില്‍ അപകടകരമായ രീതിയില്‍ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങള്‍ പുറത്ത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സുരക്ഷയില്ലാത്ത ഈ പാമ്പുപിടിത്തം. പാമ്പ് നിരവധി തവണ തിരിഞ്ഞ് ഇവരെ കൊത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

എച്ചിപ്പാറയ്ക്കടുത്തുള്ള പുഴയോരത്ത് രാജവെമ്പാലയെ നാട്ടുകാരാണ് ആദ്യം കാണുന്നത്. തുടര്‍ന്ന്, നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. പിന്നീട്, വനംവകുപ്പ് സ്ഥലത്തെത്തി താത്ക്കാലിക വാച്ചറേയും പ്രദേശവാസിയേയും കൂട്ടി സുരക്ഷകളൊന്നും പാലിക്കാതെ പാമ്പിനെ പിടിക്കാന്‍ ഇറങ്ങി പുറപ്പെടുകയായിരുന്നു. 

വനംവകുപ്പ് ബീറ്റ് ഫോറസ്റ്റ് ഓഫീസിറായ കെ. ബി. ജയന്‍, താത്ക്കാലിക വാച്ചര്‍ അനീഷ്, പ്രദേശവാസിയായ വേലായുധന്‍ എന്നിവരാണ് ദൃശ്യങ്ങളിലുള്ളത്. 

അനുഭവപരിചയമുള്ളവരെ സ്ഥലത്തെത്തിച്ച് പാമ്പിനെ പിടികൂടാനുള്ള സമയം തങ്ങൾക്കില്ലായിരുന്നു എന്നാണ് വിഷയത്തിൽ വനംവകുപ്പ് നൽകുന്ന വിശദീകരണം. ഈ ഒരു സംഭവം നടക്കുമ്പോൾ സമയത്ത് നാട്ടുകാര്‍ രോഷാകുലരായിരുന്നു. പരിശീലനം നൽകിയവരാണ് പാമ്പിനെ പിടികൂടാൻ ഇറങ്ങിയതെന്നും അധികൃതർ പറഞ്ഞു. 

Content Highlights: footage dangerous capture of king cobra is out