'ഈ ചോര സാക്ഷി, പ്രവർത്തകർ കൂടെയുണ്ട്'; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ട് വിവിധയിടങ്ങളിൽ പോസ്റ്റർ

കോഴിക്കോട്: കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിൽ ആളിക്കത്തുമ്പോൾ ഷാഫി പറമ്പിൽ എം.പി.യെ അനുകൂലിച്ച് കോഴിക്കോട് വിവിധിയിടങ്ങളിൽ ഫ്ളക്സുൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസിന് മുന്നിലടക്കമാണ് കഴിഞ്ഞ ദിവസം രാത്രി ഫ്ളക്സുകൾ കാണപ്പെട്ടത്. ഇത് ശ്രദ്ധയിൽ പെട്ടതോടെ ഡിസിസി ഓഫീസ് ജീവനക്കാർ വെള്ളിയാഴ്ച്ച രാവിലെ എടുത്തുമാറ്റി.
'പ്രവർത്തകർക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര, ആ ചോര സാക്ഷി പ്രവർത്തകർ കൂടെയുണ്ട്' - എന്നാണ് ഫ്ളക്സിൽ എഴുതിയിരിക്കുന്നത്. ഡിസിസി ഓഫീസിന് പുറമെ ക്രിസ്ത്യൻ കോളേജ് ജംഗ്ഷനിലും വടകരയിലും ഫ്ളക്സുകൾ ഉയർന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് ഫ്ലക്സുകൾ.
ഒരു വർഷം മുമ്പ് പേരാമ്പ്രയിൽ പോലീസുമുണ്ടായ പ്രശ്നത്തിൽ ഷാഫിയുടെ മൂക്കിന് പരിക്കേറ്റ് ചോരയൊലിക്കുന്ന സംഭവം ഉണ്ടായിരുന്നു. അന്നത്തെ ചിത്രം ഉപയോഗിച്ചാണ് ഫ്ളക്സുകൾ അടിച്ചിരിക്കുന്നത്.
Content Highlights: Various flex boards supporting MP Shafi Parambil appeared in Kozhikode amidst Congress group conflicts, notably in front of the DCC office. The flex boards, attributed to the Youth Congress, featured a message referencing past incidents and were removed by DCC office staff the following morning. The boards used an image from an incident a year ago where Shafi was injured, highlighting his role in protecting party workers.