കന്റോൺമെന്റ് ഹൗസിന് പിന്നിൽ തീപ്പിടിത്തം; ആളപായമില്ല, തീ അണച്ചു

#ന്യൂസ് ഡെസ്ക്
കെട്ടിടത്തിന് തീപ്പിടിച്ചപ്പോൾ | ഫോട്ടോ: മാതൃഭൂമി
കെട്ടിടത്തിന് തീപ്പിടിച്ചപ്പോൾ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിന് പിന്നിൽ തീപ്പിടിത്തം. വീടിന് പിന്നിലെ പഴയ ഷീറ്റിട്ട അടുക്കളയിലാണ് തീപ്പിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രിയാണ് സംഭവം. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയർഫോഴ്‌സ് എത്തി തീയണച്ചു. ആളപായമില്ല.

കെട്ടിടത്തിൽ നിന്ന് തീ ആളിക്കത്തുന്നത് കണ്ടയുടനെ സമീപത്തുണ്ടായിരുന്നവർ പോലീസിനെയും ഫയർ ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ ഫയർ ഫോഴ്‌സ് യൂണിറ്റെത്തി തീയണച്ചു. തീപ്പിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പോലീസും ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും പരിശോധന നടത്തിവരികയാണ്.

Content Highlights: Fire broke out behind the Opposition Leader's official residence, Cantonment House