'ഫാത്തിമ തെഹ്‌ലിയ വെൽഫെയർ പാർട്ടി നോമിനി'; ആരോപണവുമായി എളമരം കരീം

കോഴിക്കോട്: പേരാമ്പ്ര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥിയായ ഫാത്തിമ തെഹ്‌ലിയ, വെൽഫെയർ പാർട്ടിയുടെ നോമിനിയാണെന്ന ഗുരുതരമായ ആരോപണവുമായി സിപിഎം നേതാവ് എളമരം കരീം. പേരാമ്പ്രയിൽ വെൽഫെയർ പാർട്ടി പ്രചാരണരംഗത്ത് സജീവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലീഗ് നേതൃത്വത്തിനെതിരേ വിമർശനം ഉന്നയിച്ച വനിതാ ലീഗ് അഖിലേന്ത്യ സെക്രട്ടറി നൂർബിന റഷീദിനെതിരേ അച്ചടക്ക നടപടി സ്വീകരിക്കാൻ മുസ്‌ലിം ലീഗ് ഭയപ്പെടുകയാണെന്നും കരീം ആരോപിച്ചു. നൂർബിന റഷീദിന് ഇനിയും പല കാര്യങ്ങളും വെളിപ്പെടുത്താനുണ്ടെന്നും, അത് പുറത്തുവന്നാൽ ലീഗിന് വലിയ ദോഷമുണ്ടാകുമെന്ന ഭയത്താലാണ് നേതൃത്വം നടപടിയെടുക്കാതെ മുട്ടുമടക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ധൈര്യമുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കാൻ ലീഗ് നേതൃത്വത്തെ വെല്ലുവിളിച്ച അദ്ദേഹം, അങ്ങനെ ചെയ്താൽ കേരളം ഞെട്ടുന്ന പല വിവരങ്ങളും പുറത്തുവരുമെന്നും അവകാശപ്പെട്ടു.
Content Highlights: Elamaram Kareem alleges UDF candidate Fathima Thahiliya represents the Welfare Party in Perambra., Claims of active Welfare Party involvement in UDF campaigning for 2026., Criticism of Muslim League's hesitation to take disciplinary action against Noorbina Rasheed., Warning that exposing internal League secrets could cause significant political damage.