ചോദ്യപേപ്പർ ചോർച്ച: ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തേക്കും

കോഴിക്കോട്: ക്രിസ്മസ് പരീക്ഷാചോദ്യപേപ്പര്‍ ചോര്‍ച്ചാക്കേസില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ജാമ്യാപേക്ഷയുമായി വ്യാഴാഴ്ച തന്നെ ഹൈക്കോടതിയെ സമീപിച്ചേക്കും.
ഷുഹൈബിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കവുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോവുകയാണ്. ക്രൈംബ്രാഞ്ചെടുത്ത കേസില്‍ ഒന്നാം പ്രതിയാണ് ഷുഹൈബ്. ചോദ്യംചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് ഷുഹൈബിനും മറ്റ് രണ്ട് അധ്യാപകര്‍ക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.
കേസ് രജിസ്റ്റര്‍ ചെയ്തശേഷം ഷുഹൈബ് ഒളിവില്‍ പോവുകയായിരുന്നു. ഷുഹൈബ് ചോദ്യക്കടലാസ് ചോര്‍ത്തിയെന്നാണ് പ്രാഥമിക നിഗമനം.
Content Highlights: Bail plea rejected for Muhammed Shuhaib, CEO of MS Solutions, in Christmas exam paper leak