പറവൂരിൽ ‘മുഖ്യമന്ത്രി’ മോഹം, ട്വന്റി 20 ഉയർത്തുന്ന ത്രികോണച്ചൂട്; മെട്രോ നാട്ടിൽ ഇത്തവണ തീപാറും

വ്യവസായ നഗരമെന്നും സിനിമയുടെ വിളനിലമെന്നും അറിയപ്പെടുന്ന എറണാകുളം, ഇക്കുറി സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും നിർണായകമായ പോർക്കളമായി മാറുകയാണ്. കാൽനൂറ്റാണ്ടായി പറവൂരിനെ പ്രതിനിധാനം ചെയ്യുന്ന വി.ഡി. സതീശൻ വിജയക്കൊടി പാറിച്ചാൽ അത് ജില്ലയ്ക്ക് ഒരു മുഖ്യമന്ത്രി പദത്തിലേക്കുള്ള വാതിലായി മാറുമെന്ന ചർച്ചകൾ യു.ഡി.എഫ്. ക്യാമ്പുകളിൽ സജീവമാണ്. എന്നാൽ, ഭരണത്തുടർച്ചയുടെ കരുത്തിൽ മന്ത്രി പി. രാജീവും സംഘവും കളമശ്ശേരിയും കൊച്ചിയും ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ നടത്തുന്ന പ്രതിരോധം പോരാട്ടത്തിന്റെ വീര്യം വർധിപ്പിക്കുന്നു.
കൊച്ചി കായലിലെ ഓളങ്ങൾപോലെ പ്രവചനാതീതമായ രാഷ്ട്രീയ ചലനങ്ങളാണ് ഇക്കുറി ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും ദൃശ്യമാകുന്നത്. പരമ്പരാഗത മുന്നണികൾക്ക് വെല്ലുവിളിയായി എൻ.ഡി.എ. സഖ്യത്തിൽ ട്വന്റി 20 കൂടി എത്തിയതോടെ പല മണ്ഡലങ്ങളും ത്രികോണ മത്സരങ്ങൾക്ക് സാക്ഷ്യംവഹിച്ചേക്കും. അഖിൽ മാരാർ, അഞ്ജലി നായർ തുടങ്ങിയ സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സ്ഥാനാർഥിത്വവും കൂടിയായപ്പോൾ എറണാകുളത്തെ പോരാട്ടം ഒരു കംപ്ലീറ്റ് 'സിനിമാറ്റിക്' ത്രില്ലറായി മാറിയിരിക്കുന്നു.
Content Highlights: Kerala’s Battleground: Will Ernakulam Change the State’s Political Map?