'ആ തീരുമാനം കേരള ജനതയോടുള്ള വഞ്ചന,യൂ ടേൺ അടിക്കരുത്';സതീശനോട് ഇ.പി ജയരാജൻ

#ന്യൂസ് ഡെസ്ക്
ഇ.പി. ജയരാജൻ | ഫോട്ടോ: പി.പി. ബിനോജ്
ഇ.പി. ജയരാജൻ | ഫോട്ടോ: പി.പി. ബിനോജ്

തിരുവനന്തപുരം: കെ റെയിൽ പദ്ധതി റദ്ദാക്കിയ യുഡിഎഫ് സർക്കാർ നടപടിക്കെതിരെ സിപിഎം നേതാവ് ഇ.പി.ജയരാജൻ. കെ-റെയിൽ ഉപേക്ഷിക്കാൻ മന്ത്രിസഭ എടുത്ത തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണ്. ഇത്തരത്തിൽ വികസനമുരടിപ്പ് നാടിനെ വീണ്ടും പുറകോട്ട് നയിക്കാനേ ഉപകരിക്കൂവെന്നും ഇ.പി.ജയരാൻ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ദയവുചെയ്ത് നാഷണൽ ഹൈവേ 66 ഉം ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയും മെട്രോ പദ്ധതിയും ഒന്നും ഉപേക്ഷിക്കരുതെന്നും ജയരാജൻ ആവശ്യപ്പെട്ടു. പദ്ധതികൾ നിർത്തലാക്കുന്നതിന് പകരം ആവശ്യമായ ഭേദഗതികൾ വരുത്തി മുന്നോട്ട് പോകും എന്ന് പറഞ്ഞ മുഖ്യമന്ത്രി പറഞ്ഞതിൽ നിന്ന് യു- ടേൺ അടിക്കുന്നത് സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഉതകുന്നതല്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

ഇ.പി.ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം...

കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ. വി. ഡി സതീശനോട് ഒരു കാര്യം മാത്രമേ പറയാനൊള്ളു. ദയവുചെയ്ത് നാഷണൽ ഹൈവേ 66 ഉം ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയും മെട്രോ പദ്ധതിയും ഒന്നും ഉപേക്ഷിക്കരുത്, വിഴിഞ്ഞം പോർട്ടും അവസാനിപ്പിക്കരുത് എന്ന് വിനയപുരസ്സരം അഭ്യർത്ഥിക്കുകയാണ്. കേരളത്തിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതിയാണ് കെ-റെയിൽ. കെ-റെയിൽ ഉപേക്ഷിക്കാൻ മന്ത്രിസഭ എടുത്ത തീരുമാനം കേരള ജനതയോടുള്ള വഞ്ചനയാണ്. ഇത്തരത്തിൽ വികസനമുരടിപ്പ് നാടിനെ വീണ്ടും പുറകോട്ട് നയിക്കാനേ ഉപകരിക്കൂ. പദ്ധതികൾ നിർത്തലാക്കുന്നതിന് പകരം ആവശ്യമായ ഭേദഗതികൾ വരുത്തി മുന്നോട്ട് പോകും എന്ന് പറഞ്ഞ മുഖ്യമന്ത്രി പറഞ്ഞതിൽ നിന്ന് യു- ടേൺ അടിക്കുന്നത് സംസ്ഥാനത്തിന്റെ വളർച്ചയ്ക്ക് ഉതകുന്നതല്ല.

Content Highlights: EP Jayarajan opposes the cancellation of the K-Rail project., He views the government's decision as a betrayal of the people of Kerala.