കരിപ്പൂര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ്; ഇറക്കിയത് ദുബായ്-കോഴിക്കോട് വിമാനം

കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം എര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനമാണിത്.
ഹൈഡ്രോളിക് പ്രശ്‌നം കാരണം ലാന്‍ഡിങ് ഗിയര്‍ വര്‍ക്ക് ചെയ്യാത്തതിനാലാണ് എമജന്‍സി ലാന്‍ഡിങ് നടത്തിയത്. യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തേക്ക് ഇറങ്ങിയിട്ടുണ്ട്. വിമാനത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുകയാണ്.
ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ.എക്‌സ് 344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് തകരാര്‍ കണ്ടത്. ഹൈഡ്രോളിക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ട ഉടനെ പൈലറ്റ് വിമാനത്താവളത്തിലേക്ക് വിവരം കൈമാറി. തുടര്‍ന്ന് എമര്‍ജെന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചു. ഇതിനിടെ അടിയന്തര ലാന്‍ഡിങ്ങിന് ആവശ്യമായ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ആംബുലന്‍സും ഫയര്‍ഫോഴ്‌സും ഉള്‍പ്പെടെ തയ്യാറാക്കി നിര്‍ത്തിയിരുന്നു.
Content Highlights: emergency landing in calicut international airport