ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സഹോദരി കേരളത്തിൽ; പുലർച്ചെ കോഴിക്കോട് വിമാനത്താവളത്തിലെത്തി

കോഴിക്കോട്: ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ സഹോദരിയും സി.ആർ.7 ബ്രാൻഡ് ഡയറക്ടറുമായ എൽമ അവൈറോ കേരളത്തിലെത്തി. ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജുവല്ലേഴ്‌സ് ഷോറൂമിലെ സ്പാർക്കിൾ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനത്തിനായാണ് കോഴിക്കോട്ടെത്തിയത്.
പുലർച്ചെയോടെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ എൽമയെ ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ പ്രതിനിധികൾ ചേർന്ന് സ്വീകരിച്ചു. സെപ്റ്റംബർ മൂന്നിന് വൈകീട്ട് 4.30-നാണ് സ്പാർക്കിൾ ഡയമണ്ട് ഫെസ്റ്റ് ഉദ്ഘാടനം.