ചിന്നക്കനാലിൽ ഏറ്റുമുട്ടി കാട്ടാനകൾ: ചക്കക്കൊമ്പനുമായി കൊമ്പുകോർത്ത മുറിവാലൻ ഗുരുതരാവസ്ഥയിൽ

പരിക്കേറ്റ് അവശനിലയിലായ മുറിവാലന്‍
പരിക്കേറ്റ് അവശനിലയിലായ മുറിവാലന്‍

മൂന്നാർ: ചിന്നക്കനാലിൽ ആനകളുടെ ഏറ്റുമുട്ടല്‍. ചക്കക്കൊമ്പനുമായി കൊമ്പുകോർത്തതിനെ തുടർന്ന് മുറിവാലൻ എന്ന ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചിന്നക്കനാൽ ശാന്തൻപാറ മേഖലകളിൽ നാശംവിതച്ചിരുന്ന ആനകളാണ് ചക്കക്കൊമ്പനും മുറിവാലനും. 

നേരത്തേ ചിന്നക്കനാൽ സിങ്കകണ്ടം സിഭാഗത്തുവെച്ച് 21-ന് ആനകൾ കൊമ്പുകോർത്തതിനെ തുടർന്ന് മുറിവാലന് കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനുശേഷവും ആനകൾ തമ്മിൽ ഏറ്റുമുട്ടി എന്നാണ് കരുതുന്നത്. വനംവകുപ്പ് അധികൃതർ ആനയെ നിരീക്ഷിച്ചുവരികയായിരുന്നു.  

വെള്ളിയാഴ്ച ചിന്നക്കനാൽ അറുപതേക്കർ ഭാഗത്ത് മുറിവാലനെ കണ്ടിരുന്നു. എന്നാൽ, ശനിയാഴ്ച പുലർച്ചയോടെ ആന അവശനിലയിലായി. വനംവകുപ്പ്  അധികൃതർ ചികിത്സ തുടങ്ങിയിട്ടുണ്ട്. ആന്റി ബയോട്ടിക്കുകൾ നൽകി. കൂടാതെ കിടപ്പിലായ ആനയുടെ ശരീരം വെള്ളമൊഴിച്ച് തണുപ്പിക്കുന്നുണ്ട്. ആനയെ എഴുന്നേൽപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഗുരുതരാവസ്ഥയിലായ ആന ചരിഞ്ഞേക്കുമെന്നും സൂചനയുണ്ട്.

Content Highlights: elephant injured due to fight chinnakanal