ഡിവൈഎഫ്ഐ യങ് ഇന്ത്യ ക്യാമ്പയിൻ പ്രകടനത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; താമരശ്ശേരിയിൽ പ്രതിഷേധം

താമരശ്ശേരി: ക്യാമ്പയിൻ ഡിവൈഎഫ്ഐ താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച യങ് ഇന്ത്യ പരിപാടിയുടെ ഭാഗമായി നടന്ന പ്രകടനത്തിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറിയ സംഭവത്തിൽ താമരശ്ശേരിയിൽ പ്രതിഷേധം. ഡിവൈഎഫ്ഐ പ്രവർത്തകർ കെഎസ്ആർടിസി ഡിപ്പോയിലേക്ക് മാർച്ച് നടത്തി.
സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഡിവൈഎഫ്ഐയുടെ യങ്ങ് ഇന്ത്യാ കാമ്പയിൻ്റെ ഭാഗമായി നടന്ന ജാഥ താമരശ്ശേരി പുതിയ ബസ് സ്റ്റാൻ്റ് വഴി കടന്നു വന്നപ്പോഴാണ് മാനന്തവാടിയിൽനിന്ന് പത്തനംതിട്ടക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് പ്രകടനത്തിന് അകത്തേക്ക് ഇടിച്ചുകയറിയത്. ഇതോടെ പ്രകടനക്കാരും ഡ്രൈവറും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായി.
സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരായ സ്വാതി, അഭിഷേക് എന്നിവരും കെഎസ്ആർടിസി ഡ്രൈവർ അബ്ദുൽ ഷക്കൂറും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസ്ആർടിസി ഡ്രൈവറും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Content Highlights: KSRTC superfast bus rammed into DYFI Young India campaign rally in Thamarassery., Verbal altercation and physical scuffle occurred between protesters and the driver., DYFI workers and the KSRTC driver sought treatment at Thamarassery Taluk Hospital., DYFI activists marched to the Thamarassery KSRTC depot protesting the incident., Both parties have filed complaints with the police.