ചൂരൽമല പുനരധിവാസം: 178 സ്നേഹവീടുകൾക്കും ടെലിവിഷനുകൾ സമ്മാനിച്ച് ഡിവൈഎഫ്ഐ

#ന്യൂസ് ഡെസ്ക്
ടെലിവിഷനുകൾ കൈമാറുന്ന ഡിവൈഎഫ്ഐ നേതാക്കൾ
ടെലിവിഷനുകൾ കൈമാറുന്ന ഡിവൈഎഫ്ഐ നേതാക്കൾ

കല്പറ്റ: വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച പുനരധിവാസ ടൗൺഷിപ്പിലെ 178 വീടുകളിലേക്കും ടെലിവിഷനുകൾ നൽകി ഡിവൈഎഫ്ഐ. ചൂരൽമലയിൽ വീടുകൾ നിർമ്മിക്കുന്നതിനായി നേരത്തെ നൽകിയ 20 കോടി രൂപയുടെ ധനസഹായത്തിന് പുറമെയാണ് ഓരോ ടെലിവിഷൻ വീതം സംഘടന വിതരണംചെയ്തത്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫാണ് ടെലിവിഷനുകൾ ഔദ്യോഗികമായി കൈമാറിയത്. ചടങ്ങിൻ്റെ ചിത്രങ്ങൾ എൽഡിഎഫിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മുണ്ടക്കൈ, ചൂരൽമല നിവാസികൾക്കായി സംസ്ഥാന സർക്കാർ നിർമിച്ച പുനരധിവാസ ടൗൺഷിപ്പിന്റെ ഉദ്ഘാടന വേദിയിലാണ് ടിവികൾ കൈമാറിയത്. പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയായ 178 സ്നേഹവീടുകൾ മുഖ്യമന്ത്രി ഗുണഭോക്താക്കൾക്ക് കൈമാറി. ദുരന്തം തകർത്തെറിഞ്ഞ ഒരു നാടിനെ വീണ്ടും പടുത്തുയർത്തുന്ന 'ദി റിയൽ കേരള സ്റ്റോറി'യാണിതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി വിശേഷിപ്പിച്ചു.

Content Highlights: DYFI donated 178 televisions to landslide-affected families in Chooralmala., The handover occurred at the inauguration of a new government rehabilitation township., This aid is in addition to a previous 20 crore rupee financial contribution., Kerala's Chief Minister praised the collective rehabilitation effort as 'The Real Kerala Story'.