കടലില്‍ കുളിക്കവെ മുങ്ങിത്താണു; ബംഗാള്‍ സ്വദേശിനിക്ക് രക്ഷകരായി കോസ്റ്റല്‍ പോലീസും വാര്‍ഡന്മാരും

ആലപ്പുഴ: മാരാരിക്കുളം ബീച്ചില്‍ ശക്തമായ കടലൊഴുക്കില്‍ മുങ്ങിത്താണ യുവതിയെ കോസ്റ്റല്‍ പോലീസും വാര്‍ഡന്മാരും ചേര്‍ന്ന് രക്ഷിച്ചു. ബംഗാള്‍ സ്വദേശിയും ബംഗളൂരുവിൽ ഐ.ടി. പ്രൊഫഷണലുമായ യുവതി ബീച്ചില്‍ തീരത്തുനിന്ന് 20 മീറ്റര്‍ ഉള്ളിലായി കടലില്‍ കുളിക്കവേ മുങ്ങിത്താഴുകയായിരുന്നു.
ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റല്‍ പോലീസും വാര്‍ഡന്മാരും ചേര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍ ബോധരഹിതയായി കമിഴ്ന്നു കിടന്ന യുവതിയെ കരയ്ക്കെത്തിച്ച് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കി. ബോധം തിരിച്ചുകിട്ടിയതോടെ ആംബുലന്‍സില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
ഇത് തന്റെ രണ്ടാം ജന്മമാണെന്നു പറഞ്ഞ യുവതി രക്ഷകരായ കോസ്റ്റല്‍ പോലീസിനും വാര്‍ഡന്മാര്‍ക്കും നന്ദി അറിയിച്ചു. ജി.എസ്.ഐ. ആല്‍ബര്‍ട്ട്, സി.പി.ഒ. വിപിന്‍ വിജയ്, കോസ്റ്റല്‍ വാര്‍ഡന്മാരായ സൈറസ്, ജെറോം, മാര്‍ഷല്‍, ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഇതിന്‍റെ വീഡിയോ കേരള പോലീസിന്‍റെ ഫേയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്.
ആലപ്പുഴയിലെ മാരാരിക്കുളം ബീച്ചിൽ ശക്തമായ കടലൊഴുക്കിൽ മുങ്ങിത്താണ് മരണത്തിന്റെ വക്കിലെത്തിയ യുവതിക്ക് കോസ്റ്റൽ പോലീസും കോസ്റ്റൽ വാർഡന്മാരും രക്ഷകരായി. ബംഗാൾ സ്വദേശിയും ബാംഗ്ലൂരിൽ IT പ്രൊഫെഷണലുമായ യുവതി ബീച്ചിൽ തീരത്തുനിന്ന് 20 മീറ്റർ ഉള്ളിലായി കടലിൽ കുളിക്കവേ മുങ്ങി മുങ്ങിത്താഴുകയായിരുന്നു. ബീച്ചിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ പോലീസും വാർഡന്മാരും ചേർന്ന് സാഹസികമായാണ് യുവതിയെ രക്ഷപ്പെടുത്തിയത്. വെള്ളത്തിൽ ബോധരഹിതയായി കമിഴ്ന്നു കിടന്ന യുവതിയെ കരയ്ക്കെത്തിച്ച് കൃത്രിമ ശ്വാസോച്ഛ്വാസം നൽകുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയതോടെ ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചു. ഇത് തന്റെ രണ്ടാം ജന്മമാണെന്നു പറഞ്ഞ യുവതി രക്ഷകരായ കോസ്റ്റൽ പോലീസിനും വാർഡന്മാർക്കും നന്ദി അറിയിച്ചു. കോസ്റ്റൽ പോലീസിന്റയും വാർഡന്മാരുടെയും സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാൻ കഴിഞ്ഞത് വിലപ്പെട്ട ഒരു ജീവനാണ്. GSI ആൽബർട്ട് , CPO വിപിൻ വിജയ്, കോസ്റ്റൽ വാർഡൻമാരായ സൈറസ് , ജെറോം, മാർഷൽ, ജോസഫ് എന്നിവർ ചേർന്നാണ് യുവതിയെ രക്ഷിച്ചത്. #KeralaPolice
Posted by Kerala Police on Saturday, November 11, 2023
Content Highlights: Drowned bathing in sea Coastal police wardens rescue Bengal native lady