പാലാരിവട്ടത്ത് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി, റോഡ് തകര്‍ന്നു; കുടിവെള്ള വിതരണം തടസപ്പെടും

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് തകര്‍ന്നു. വെള്ളം കുത്തിയൊഴുകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പാലാരിവട്ടം പള്ളി സെമിത്തേരിക്ക് മുമ്പിലാണ് പൈപ്പ് പൊട്ടിയത്. ശനിയാഴ്ച ഉച്ചയോടു കൂടിയായിരുന്നു സംഭവം. ഈ ഭാഗത്ത് റോഡ് തകരുകയും വലിയ രീതിയില്‍ മണ്ണ് കുത്തിയൊലിച്ച് പോവുകയും ചെയ്തിട്ടുണ്ട്.
വഴിയില്‍ വലിയ രീതിയിലുള്ള വെള്ളക്കെട്ടും അനുഭവപ്പെട്ടു. നിലവില്‍ പമ്പിങ് നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കുന്നത് വരെ സ്ഥലത്ത് കുടിവെള്ള വിതരണം തടസപ്പെടും. നേരത്തെ തമ്മനത്തും ഇത്തരത്തില്‍ പൈപ്പ് പൊട്ടിയിരുന്നു.
തമ്മനം പുല്ലേപ്പടി റോഡില്‍ തമ്മനം ജംഗ്ഷന് സമീപം പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് നഗരത്തിലെ ചില ഭാഗങ്ങളില്‍ ജലവിതരണം മുടങ്ങിയിരുന്നു.
Content Highlights: drinking water pipeline leak at palarivattom kochi