പ്രശസ്ത നോവലിസ്റ്റും ബാലസാഹിത്യകാരനുമായ ഡോ. ടി.ആർ ശങ്കുണ്ണി അന്തരിച്ചു

തൃശ്ശൂർ: പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനും കേരള കാർഷിക സർവ്വകലാശാല അക്കാദമിക് വിഭാഗം മുൻ സീനിയർ ഡെപ്യൂട്ടി രജിസ്ട്രാറുമായിരുന്ന ഡോ ടി ആർ ശങ്കുണ്ണി (91) അന്തരിച്ചു. 1983 മുതൽ അഞ്ചു വർഷക്കാലം കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായിരുന്നു. ഏറെ ശ്രദ്ധേയമായ ശാസ്ത്രഗോപുരത്തിന്റെ രാജശിൽപ്പികൾ അടക്കം ആറ് പോപ്പുലർ സയൻസ് ഗ്രന്ഥങ്ങളും കേരള സാഹിത്യ അക്കാദമി അവാർഡും നാഷണൽ അവാർഡും നേടിയ വായുവിന്റെ കഥ, സംസ്ഥാന ബാലസാഹിത്യ പുരസ്ക്കാരം നേടിയ ഹിതോപദേശ കഥകൾ അടക്കം പതിനഞ്ച് ബാലസാഹിത്യ ഗ്രന്ഥങ്ങളും ഉറൂബ് അവാർഡ് കരസ്ഥമാക്കിയ വേദസാക്ഷി അടക്കം പതിനഞ്ച് നോവലുകളും മുഖ്യ രചനകളാണ്. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവർത്തകനും യുറീക്ക മാസികയുടെ സ്ഥാപക പത്രാധിപരുമായിരുന്നു. കാറളം സ്വദേശിയായ ഡോ ശങ്കുണ്ണി ഏറെക്കാലമായി തൃശ്ശൂർ പാട്ടുരായ്ക്കലിലായിരുന്നു താമസം.
Content Highlights: Passing of Dr. T.R. Sankunni at age 91 in 2026., Notable contributions to science literature and children's books., Recipient of Kerala Sahitya Akademi and National awards., Founding editor of Eureka magazine and former KAU official.