ജോൺസൺ ഐരൂർ പുരസ്‌കാരം ഡോ. പി.കെ. റഹീമുദ്ദീന്

തൃശ്ശൂർ: ജോൺസൺ ഐരൂർ അനുസ്മരണ വേദിയുടെ ജോൺസൺ ഐരൂർ സ്മാരക സംസ്ഥാനതല മനഃശാസ്ത്ര ലേഖന പുരസ്‌കാരം (10000 രൂപ) ഡോ. പി.കെ. റഹീമുദ്ദീന്. േകാഴിക്കോട്ടെ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ്. കുട്ടികൾക്ക് ബിഹേവിയറൽ വാക്സിൻ നൽകിയോ എന്ന തലക്കെട്ടോടെ മാതൃഭൂമി ആരോഗ്യമാസികയിൽ 2025 സെപ്റ്റംബറിൽ എഴുതിയ ലേഖനമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. എട്ടിന് വൈകീട്ട് നാലിന് നിലമ്പൂരിലെ ജോൺസൺ െഎരൂരിന്റെ വീട്ടിൽ നടക്കുന്ന ചടങ്ങിൽ ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. പുരസ്കാരം സമ്മാനിക്കും.
Content Highlights: Dr. P.K. Raheemuddeen awarded the Johnson Airoor State Psychology Award., Prize includes a cash award of 10,000 INR., Winning article published in Mathrubhumi Arogyamasika, September 2025., Award ceremony scheduled for the 8th at Nilambur., Presented by MLA Aryadan Shoukath.