‘ഭരണഘടനയിലും ജനാധിപത്യത്തിലും അംബേദ്കറിലും വിശ്വസിക്കുന്നു’; കെ സോട്ടോയിൽ നിന്ന് രാജിവെച്ച് ഡോ. മോഹൻദാസ്

#സ്വന്തം ലേഖിക
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: അവയവദാന ഏജൻസിയായ കെ സോട്ടോ സൗത്ത് സോൺ നോഡൽ ഓഫീസർ പദവിയിൽ നിന്നും ഡോ. മോഹൻദാസ് രാജിവെച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം മേധാവിയാണ് അദ്ദേഹം. തികച്ചും വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാൽ കെ സോട്ടോ സൗത്ത് സോൺ മോഡൽ ഓഫീസർ പദവിയിൽ നിന്നും രാജി വെക്കുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇനി മുതൽ കെ സോട്ടോയുമായി യാതൊരു ബന്ധവുമില്ല. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന തനിക്ക് നൽകുന്ന മൗലികവകാശമാണ്. ഭരണഘടനയിലും ജനാധിപത്യത്തിലും അംബേദ്കറിലും വിശ്വസിക്കുന്നു. അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.

മുമ്പും കെ സോട്ടോയുമായി ബന്ധപ്പെട്ട് ഡോ. മോഹൻദാസ് വിമർശനമുന്നയിച്ചിരുന്നു. ഉദ്യോഗസ്ഥ തലത്തിലുള്ള പ്രവർത്തനത്തെ വിമർശിച്ചുക്കൊണ്ടുള്ളതായിരുന്നു പോസ്റ്റ്. വിവാദമായതിന് പിന്നാലെ ഈ പോസ്റ്റുകൾ അദ്ദേഹം പിൻവലിച്ചിരുന്നു. വകുപ്പ്തല നടപടികളുടെ ഭാഗമായി വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള മെമോയും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം പദവിയിൽ നിന്നും രാജിവെച്ചത്.

Content Highlights: Dr. Mohandas resigns as K SOTTO South Zone Nodal Officer citing personal & health reasons. Believes in Constitution, democracy & Ambedkar. Click to learn more.