ഡോ. ഡി. സജിത് ബാബു പുതിയ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം

#ന്യൂസ് ഡെസ്ക്
ഡോ. സജിത് ബാബു
ഡോ. സജിത് ബാബു

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകളുടെ ചുമതലയുള്ള മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. ഡി. സജിത് ബാബുവിനെ നിയമിച്ചു. സർക്കാർ നൽകിയ മൂന്നംഗപട്ടികയിൽനിന്നാണ് സജിത് ബാബുവിനെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചത്. കോ-ഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ, മൃഗസംരക്ഷണവകുപ്പ് സ്പെഷ്യൽ സെക്രട്ടറി, സപ്ലൈകോ കമ്മിഷണർ, കാസർകോട് ജില്ലാ കളക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Content Highlights: Dr. D. Sajith Babu appointed as Kerala Chief Electoral Officer., Selection made from a three-member list provided by the state government., Approved by the Central Election Commission.