അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു, സർക്കാരിനെ വിമർശിച്ചു; ഡോ. ബി. അശോകിന് സസ്പെൻഷൻ

#ന്യൂസ് ഡെസ്ക്ക്
ഡോ. ബി. അശോക് ഐ.എ.എസ്. | ഫോട്ടോ - അജിത് ശങ്കരൻ
ഡോ. ബി. അശോക് ഐ.എ.എസ്. | ഫോട്ടോ - അജിത് ശങ്കരൻ

തിരുവനന്തപുരം: സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്‌പെൻഷൻ. കാർഷിക സർവകലാശാല വി.സി.കൂടിയാണ് അദ്ദേഹം. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിനെത്തുടർന്നാണ് നടപടിയെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.

സർക്കാർ നയങ്ങളെ വിമർശിച്ച് ചാനൽ ചർച്ചകളിലടക്കം അശോക് പങ്കെടുക്കാറുണ്ടായിരുന്നു. തുടർന്നാണ് അശോകിനെതിരായ നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. 

സർക്കാർ മാറുന്ന സമയത്ത് തത്കാലം നിയമനടപടിക്ക് പോകുന്നില്ലെന്ന് സസ്‌പെൻഷന് പിന്നാലെ ബി. അശോക് പ്രതികരിച്ചു. പദവിയിലിരിക്കുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ സർക്കാരിനെ വിമർശിക്കുന്നത് സർവീസ് ചട്ടങ്ങൾക്ക് എതിരാണ്.