പ്രവാസിയിൽനിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

കോട്ടയം: വൈക്കത്ത് കൈക്കൂലി കേസിൽ ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ. വൈക്കം ഉല്ലല ആലത്തൂർ സ്വദേശി സുഭാഷ്കുമാർ ടി.കെ ആണ് വിജിലൻസിന്റെ പിടിയിലായത്. പോക്കുവരവ് ആവശ്യത്തിനായി പ്രവാസിയിൽനിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്.
60,000 രൂപ ആവശ്യപ്പെട്ടെങ്കിലും വൈക്കം എസ്.ബി.ഐ എ.ടി.എമ്മിൽ വെച്ച് 25,000 രൂപ കൈമാറുകയായിരുന്നു. ഇതിനിടെയാണ് കോട്ടയം വിജിലൻസ് ഡിവൈ.എസ്.പി വി.ആർ. രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.
Content Highlights: Deputy Tehsildar arrested while accepting bribe