കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി

സുമ
സുമ

പെരുമ്പാവൂര്‍ (എറണാകുളം): മാറമ്പിള്ളി പാലത്തില്‍നിന്ന് പെരിയാറില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പില്‍ വീട്ടില്‍ മണിയുടെയും സൗമ്യയുടെയും മകള്‍ സുമയാണ് (18) മരിച്ചത്. 

ആലുവ മഹിളാലയം തുരുത്ത് പാലത്തിന് സമീപം പുഴക്കടവില്‍ പൊങ്ങിയ മൃതദേഹം നാട്ടുകാരാണ് കണ്ടെത്തിയത്. കഴിഞ്ഞ 31-ന് രാവിലെമുതല്‍ കാണാതായതായി ബന്ധുക്കള്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. 

അന്വേഷണം നടക്കുന്നതിനിടെ ജൂണ്‍ ഒന്നിന് സുമയുടെ ചെരിപ്പുകള്‍ പാലത്തിനുസമീപം കണ്ടെത്തി. ഇതേത്തുടര്‍ന്ന് പെരുമ്പാവൂര്‍ അഗ്‌നിരക്ഷാസേനയും കോതമംഗലം സ്‌കൂബ ടീമും പെരിയാറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താനായില്ല. 

ചൊവ്വാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. എറണാകുളം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. സഹോദരങ്ങള്‍: കൃഷ്ണദാസ്, കൃഷ്ണപ്രിയ. സംസ്‌കാരം പിന്നീട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: deadbody of missing girl found in periyar