'ഏറെ കാലത്തിനുശേഷം പ്രിയപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടു'; വീട്ടിൽ സന്ദർശിച്ച് സി.ആർ. മഹേഷ്

#ന്യൂസ് ഡെസ്ക്
സി.ആർ. മഹേഷ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം | Image: Rahul Mamkoottathil FB Page
സി.ആർ. മഹേഷ് രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം | Image: Rahul Mamkoottathil FB Page

പത്തനംതിട്ട: ലൈംഗിക പീഡനാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ വീട്ടിൽ എത്തി കണ്ട് കരുനാഗപ്പള്ളി എംഎൽഎയും കോൺഗ്രസ് നേതാവുമായ സി.ആർ. മഹേഷ്. രാഹുലിന്റെ അടൂരിലെ വീട്ടിലെത്തി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് സി.ആർ. മഹേഷ് തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ട നേതാവാണ് എന്നാണ് മഹേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ സന്ദർശനത്തെ സംബന്ധിച്ച് രാഹുൽ മാങ്കൂട്ടത്തിലും ഫേസ്ബുക്കിൽ ചിത്രവും കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

സി.ആർ. മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഏറെ കാലത്തിന് ശേഷം പ്രിയപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടുമുട്ടി… 

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കരുനാഗപ്പള്ളിയിൽ എന്ത് കൊണ്ട് ഇഞ മഹേഷിന് എതിരാളികൾ ഇല്ല എന്ന് ചിന്തിച്ചിട്ടില്ലേ?

ഒറ്റക്കാരണമേയൊള്ളൂ ആളുകളുടെ മനസ്സിൽ ആഴത്തിൽ സ്‌നേഹത്തിന്റെ വേരിറക്കുന്നവനാണ് ഈ മനുഷ്യൻ...

ചേർത്തുനിർത്തുന്നൊരുത്തൻ??

പ്രിയപ്പെട്ട സി ആർ ഇന്ന് വീട്ടിൽ വന്നപ്പോൾ… 

മൂന്ന് ലൈംഗിക പീഡന പരാതികൾ ഉയർന്നതോടെയാണ് പാലക്കാട് എംഎൽഎ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

Content Highlights: CR Mahesh visited Rahul Mamkootathil at his Adoor home. Mutual appreciation expressed by both leaders on social media. Rahul Mamkootathil is facing sexual assault allegations. Rahul Mamkootathil was expelled from the party following the complaints.