'ആലിൻകായ പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ്'; മുഖ്യമന്ത്രിക്കസേരപ്പോരിൽ വിമർശനവുമായി CR മഹേഷ്

#ന്യൂസ് ഡെസ്ക്
സി.ആർ. മഹേഷ് എംഎഎ | Photo: facebook.com/crmaheshmla
സി.ആർ. മഹേഷ് എംഎഎ | Photo: facebook.com/crmaheshmla

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിക്കസേരയെച്ചൊല്ലിയുള്ള തർക്കത്തിൽ പരോക്ഷ വിമർശനവുമായി കരുനാഗപ്പള്ളി എംഎൽഎ സി.ആർ. മഹേഷ്. ഫേയ്സ്ബുക്കിൽ കൂടിയായിരുന്നു സി.ആർ. മഹേഷ് എംഎൽഎയുടെ വിമർശനം.

ആലുംക പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് എന്ന് പണ്ട് അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ആവാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം- എന്നായിരുന്നു അദ്ദേഹത്തിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്.

യുഡിഎഫ് അധികാരത്തിലെത്തിയാൽ, മുഖ്യമന്ത്രിക്കസേരയ്ക്കായി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവരുടെ പേരുകൾ ഓരോ നേതാക്കന്മാരും സജീവമായി ചർച്ച ചെയ്യുന്നുണ്ട്. പരസ്യമായ ഇത്തരത്തിലുള്ള പോസ്റ്റുകളും പരാമർശങ്ങളും യുഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്.

Content Highlights: CR Mahesh MLA publicly criticizes the internal power struggle for the CM post within Congress., The controversy involves senior leaders including VD Satheesan, KC Venugopal, and Ramesh Chennithala., The MLA used a traditional proverb to highlight the irony of the timing of these leadership discussions., Public infighting threatens the UDF's stability ahead of the 2026 political climate.