സത്യപ്രതിജ്ഞ ചടങ്ങിനിടെ സി.പിഎം. പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു

മുതുകുളം (ആലപ്പുഴ): കണ്ടല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ സി.പിഎം. പ്രവർത്തകൻ കുഴഞ്ഞുവീണ് മരിച്ചു. പുതിയവിള കൈതക്കാട്ടുശ്ശേരിൽ കിഴക്കതിൽ മനോഹരൻപിള്ള (60) യാണ് മരിച്ചത്.
മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കെയാണ് കുഴഞ്ഞുവീണത്. ഉടൻ തന്നെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിട്ട. പഞ്ചായത്ത് ജീവനക്കാരനാണ്.
Content Highlights: Tragic incident in Muthukulam, Alappuzha: A CPM worker collapsed and passed away during an oath-taking ceremony. Read the details of this unfortunate event.