താഴേത്തട്ടിൽ പാര്‍ട്ടി അതീവ ദുർബലം, കൊഴിഞ്ഞുപോക്ക് ആശങ്കാജനകം- പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളാഘടകം

#എ.കെ. സ്റ്റെഫിൻ | മാതൃഭൂമി ന്യൂസ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: ലതീഷ് പൂവത്തൂര്‍/ മാതൃഭൂമി

മധുര: താഴേത്തട്ടില്‍ പാര്‍ട്ടി അതീവ ദുര്‍ബലമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളാഘടകത്തിന്റെ വിമര്‍ശനം. പി.കെ. ബിജുവാണ് ഈ വിമര്‍ശനം ഉന്നയിച്ചത്. കൊഴിഞ്ഞുപോക്ക് ആശങ്കാജനകമെന്നും വിമര്‍ശനം ഉയര്‍ന്നു. 

വെള്ളിയാഴ്ചയാണ് സംഘടനാറിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ശനിയാഴ്ച അതിന്മേലുള്ള പൊതുചര്‍ച്ച നടന്നു. പി.കെ. ബിജു. പി.എ. മുഹമ്മദ് റിയാസ്, ആര്‍. ബിന്ദു എന്നിവരാണ് പൊതുചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഈ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് ബിജു, വിമര്‍ശനം ഉന്നയിച്ചത്. താഴേത്തട്ടിലേക്ക് കൂടുതല്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ വേണമെന്നും കൂടുതല്‍ സമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെടുന്നുവെന്നും ബിജു പറഞ്ഞതായാണ് റിപ്പോർട്ട്.
 

Content Highlights: cpm party congress pk biju criticism