കാട്ടാന ആക്രമണം: ഒളിച്ചുനിന്നുവരെ ആക്രമിച്ചേക്കും; വിചിത്ര വിശദീകരണവുമായി എ. വിജയരാഘവന്‍

തിരുവനന്തപുരം: കാട്ടാന ആക്രമണത്തിൽ വിചിത്ര വിശദീകരണവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്‍. ആനയുടെ അടുത്ത് പോകരുതെന്ന് നമ്മള്‍ ആദ്യം മനസിലാക്കണം. ഒളിച്ചുനിന്നുവരെ ആന ആക്രമിച്ചേക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു. വന്യമൃഗങ്ങള്‍ക്ക് ജാതിയും മതവും ഇല്ല. ആന ആരെ കണ്ടാലും ചവിട്ടും.വന്യമൃഗങ്ങൾ ധാരാളമായി വർധിച്ചിരിക്കുകയാണ്. അവ നാട്ടിലേക്കിറങ്ങുകയാണ്. ആന കാട്ടിലെ മറ്റുമൃഗങ്ങളെ പോലെയല്ല. ബാക്കി മൃഗങ്ങൾ വിശപ്പുണ്ടായാൽ മാത്രമേ ആരെയെങ്കിലും ആക്രമിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ആന ഓരാളെ ആക്രമിച്ചാൽ ആനയുടെ ഉടമസ്ഥൻ പിണറായി വിജയനാണെന്ന് പറയുമെന്നും പരിഹാസ രൂപേണ വിജയരാഘവൻ പറഞ്ഞു. കൊയിലാണ്ടിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്ന് പേര് മരിച്ചപ്പോള്‍ അത് പിണറായിയുടെ ആന അല്ല എന്ന് പറഞ്ഞതിന് നന്ദി എന്നും വിജയരാഘവന്‍. കാട്ടില്‍ പിണറായിയുടെ നിയമം അല്ല മോദിയുടെ നിയമം ആണെന്നും എ വിജയരാഘവന്‍ പറഞ്ഞു.
Content Highlights: cpm-leader-vijayaraghavan-elephant-attack-explanation