വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തത് വീഴ്ച, അയ്യപ്പസംഗമം പാളി; ഏറ്റുപറഞ്ഞ് സി.പി.എം.

#ബിജു പരവത്ത്

തിരുവനന്തപുരം: തിരെഞ്ഞടുപ്പിൽ കനത്ത തോൽവിയുണ്ടായതിൽ വീഴ്ച ഏറ്റുപറഞ്ഞ് സി.പി.എം. റിപ്പോർട്ട്. വർഗീയപരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തത് വീഴ്ച തന്നെയായിരുന്നു. ഈ നടപടി ഇടതു പക്ഷത്തുള്ളവർക്കു പോലും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. അയ്യപ്പസംഗമം ഉദ്ദേശിച്ച രീതിയിലല്ല ജനങ്ങളിലെത്തിയത്. യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് സംഗമത്തിന്റെ ശോഭകെടുത്തി. സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.

സ്ഥാനാർഥി നിർണയത്തിൽ ജാഗ്രതക്കുറവുണ്ടായി. തളിപ്പറമ്പിലെ സ്ഥാനാർഥിയുടെ കാര്യത്തിലും വീഴ്ചയുണ്ടായി എന്നു സമ്മതിക്കേണ്ടതുണ്ട്. കീഴ്ഘടകങ്ങളിൽ ഒരു റൗണ്ട് ചർച്ചകൂടി നടത്തും. പ്രായോഗിക തിരുത്തൽ നടപടികൾക്ക് മൂന്നുമാസത്തെ സാവകാശം നൽകുമെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. പ്ലീനം അടക്കമുള്ള കാര്യങ്ങളിൽ പിന്നീടാകും തീരുമാനം. ജനങ്ങളിൽനിന്ന് അകന്നുപോകാനുള്ള കാരണങ്ങൾ എന്തുതന്നെയായാലും എല്ലാതലത്തിലും തിരുത്തേണ്ടതുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

Content Highlights: Admission of strategic failures in the 2026 election cycle., Acknowledgment that failure to criticize Vellappally Natesan alienated left-wing voters., Admission of errors in candidate selection, specifically in Taliparamba., Recognition that the Ayyappa Sangamam event and Yogi Adityanath's message were poorly handled., Implementation of a three-month corrective action plan led by MV Govindan.