സന്ദീപ് വാരിയരുടെ പോസ്റ്റർ വാട്സാപ്പ് സ്റ്റാറ്റസാക്കിയ CPM മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് മർദനമേറ്റു

പടന്ന: തൃക്കരിപ്പൂർ മണ്ഡലത്തിൽ സന്ദീപ് വാരിയർ ജയിച്ചതിന്റെ പോസ്റ്റർ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതിന് സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ തലയ്ക്ക് ഇരുമ്പുവടികൊണ്ടടിച്ചു. പടന്ന വടക്കേക്കാട്ടെ നിർമാണത്തൊഴിലാളി പടന്ന വടക്കേക്കാട്ടിലെ കെ.പി.ബാബു(46)വിനു നേരേയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി 8.30-ന് തെക്കെക്കാട് കവലയിൽവച്ച് ബൈക്ക് തടഞ്ഞുനിർത്തി അഞ്ചോളം സി.പി.എം. പ്രവർത്തകർ മർദിച്ചുവെന്നാണ് ചന്തേര പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
Content Highlights: Former CPM branch secretary KP Babu attacked in Padanna, Assault linked to a WhatsApp status supporting Sandeep Varier, Incident occurred near Thekkekad junction in Thrikkaripur, Complaint filed at Chandera Police Station regarding the mob attack