വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാൻ ശയനപ്രദക്ഷിണം നടത്തി കോൺഗ്രസ് പ്രവർത്തകൻ

#ന്യൂസ് ഡെസ്ക്
വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകനായ മാടത്തിൽ സ്വദേശി പി.വി.രാജൻ ഇരിട്ടി ടൗണിൽ നടത്തിയ ശയനപ്രദക്ഷിണം
വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകനായ മാടത്തിൽ സ്വദേശി പി.വി.രാജൻ ഇരിട്ടി ടൗണിൽ നടത്തിയ ശയനപ്രദക്ഷിണം

ഇരിട്ടി: വി.ഡി.സതീശനെ മുഖ്യമന്ത്രിയാക്കാൻ ഇരിട്ടിയിൽ ശയനപ്രദക്ഷിണം നടത്തി കോൺഗ്രസ് പ്രവർത്തകൻ. പട നയിച്ചവൻ മുഖ്യമന്ത്രിയാവട്ടെ എന്ന പ്ലക്കാർഡുമായാണ് കോൺഗ്രസ് പ്രവർത്തകനായ മാടത്തിൽ സ്വദേശി പി.വി.രാജൻ ഇരിട്ടി ടൗണിൽ ശയനപ്രദക്ഷിണം നടത്തിയത്. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് ഓഫീസിന്റെ മുന്നിലെ റോഡിലാണ് മാടത്തിൽ കോൺഗ്രസ് ബൂത്ത് വൈസ് പ്രസിഡന്റുകൂടിയായ പി.വി.രാജൻ വേറിട്ടരീതിയിലൂടെ ജനങ്ങളുടെ ആവശ്യം നേതാക്കളെ അറിയിക്കുന്നത്.

കഴിഞ്ഞദിവസം കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും നേതൃത്വത്തിലുള്ളവരും പ്രവർത്തകരും ഇരിട്ടിയിൽ വി.ഡി.സതീശനുവേണ്ടി പ്രകടനവും നടത്തിയിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് കെ.സി.വേണുഗോപാലിനൊപ്പമാണെന്ന വാർത്ത ഉണ്ടായതും ഒരുവിഭാഗം യു.ഡി.എഫ്. പ്രവർത്തകരിൽ അമർഷം ഉണ്ടാക്കിയിരുന്നു.

Content Highlights: Congress booth vice-president PV Rajan performed a prostration protest in Iritty., The protest demands VD Satheesan to be the next Chief Minister., Reflects growing internal support for Satheesan within local UDF units., Follows recent demonstrations by Congress and Muslim League workers in Iritty.