ഭീഷണി പ്രസംഗം; സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറിക്കെതിരെ പരാതി നൽകാൻ കോൺഗ്രസ്

#സ്വന്തം ലേഖകൻ
കെ. പ്രവീൺ കുമാർ | Photo: Screengrab/ Mathrubhumi News
കെ. പ്രവീൺ കുമാർ | Photo: Screengrab/ Mathrubhumi News

കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കുമെതിരെ ഭീഷണിപ്രസംഗം നടത്തിയ സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബിനെതിരെ പരാതി നൽകുമെന്ന് കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ.

ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് സംഘർഷവുമായി ബന്ധപ്പെട്ട് സി.പി.എം. നേതാവ് എം. ഗിരീഷിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ യോഗത്തിലായിരുന്നു മെഹബൂബിന്റെ ഭീഷണി പ്രസംഗം. മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കോഴിക്കോട് ഇറക്കില്ലെന്നായിരുന്നു പ്രസംഗം.

കോഴിക്കോട്ടെ സി.പി.എമ്മിന് അതിനുള്ള ശക്തിയില്ലെന്ന് പ്രവീൺകുമാർ പറഞ്ഞു. മെഹബൂബിന്റെ നേതൃത്വത്തിലുള്ള സി.പി.എം. നനഞ്ഞ പടക്കമായി. ചേവായൂർ ബാങ്ക് ഭരണം കോൺഗ്രസ് തിരിച്ചുപിടിക്കും. ഇതിനായി കോൺഗ്രസ് നിയമപരമായി മുന്നോട്ട് പോകും. തിരഞ്ഞെടുപ്പ് അട്ടിമറിയിൽ സഹകരണ വകുപ്പിന്റെയും ആഭ്യന്തരവകുപ്പിന്റെയും അന്വേഷണം നടക്കുന്നുണ്ടെന്നും പ്രവീൺകുമാർ കൂട്ടിച്ചേർത്തു.

Content Highlights: Congress to File Complaint Against CPM Kozhikode District Secretary