വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു; പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

കൊച്ചി: വാണിജ്യ പാചകവാതക വില കുറഞ്ഞു. സിലിണ്ടറിന് 50 രൂപ 50 പൈസയാണ് കുറഞ്ഞത്. പുതുക്കിയ വില സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. കൊച്ചിയിൽ 1637 രൂപ വില ഉണ്ടായിരുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1587 രൂപയായി.
ഹോട്ടൽ വ്യാപാരമേഖലയിൽ വിലക്കുറവ് ഗുണകരമാകും. അതേസമയം 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
Content Highlights: Commercial LPG cylinder price drops by ₹50.50, effective September 1st