ടി വീണയുടെ 1.37 ലക്ഷം; എക്സാലോജിക് കേസിൽ ഇ.ഡി. കണ്ടുകെട്ടാനൊരുങ്ങുന്നത് 29 കോടിയുടെ സ്വത്ത്

#ന്യൂസ് ഡെസ്ക്
Photo: mathrubhumi archives
Photo: mathrubhumi archives

കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാട് കേസിൽ ഇ.ഡി. കണ്ടുകെട്ടാനൊരുങ്ങുന്നത് 29.02 കോടിയുടെ സ്വത്ത്. മൂന്ന് കമ്പനികളുടേതുൾപ്പെടെ 12 പ്രതികളുടെ സ്വത്താണ് കണ്ടുകെട്ടുക. നിലവിൽ മരവിപ്പിച്ചിരിക്കുന്ന ഇവയെല്ലാം ബാങ്ക് നിക്ഷേപങ്ങളാണ്. ആദ്യഘട്ടത്തിലെ ഈ കണ്ടുകെട്ടലിനുശേഷം പ്രതികളുടെ കെട്ടിടം, ഭൂമി തുടങ്ങിയ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് കടക്കും. സി.എം.ആർ.എൽ. കമ്പനി 15 വർഷം കൊണ്ട് 182 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ.

പ്രതികളും മരവിപ്പിച്ച തുകയും

  • എസ്.എൻ. ശശിധരൻ കർത്ത (സി.എം.ആർ.എൽ. സ്ഥാപക എം.ഡി.) -11.7 കോടി
  • ശരൺ എസ്. കർത്ത (ശശിധരൻ കർത്തയുടെ മകൻ, സി.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ) -2.96 കോടി
  • ജയ എസ്. കർത്ത (ശശിധരൻ കർത്തയുടെ ഭാര്യ, സി.എം.ആർ.എൽ. ഡയറക്ടർ ) -5.17 കോടി
  • അനിൽ ആനന്ദപണിക്കർ (ശശിധരൻ കർത്തയുടെ മരുമകൻ, സി.എം.ആർ.എൽ. എക്സിക്യുട്ടീവ് ഡയറക്ടർ) - 4.99 കോടി
  • ഷിബി ശശിധരൻ കർത്ത (ശശിധരൻ കർത്തയുടെ മകൾ, അനിൽ ആനന്ദപണിക്കരുടെ ഭാര്യ) -1.38 കോടി
  • ടി. വീണ -1.37 ലക്ഷം (ഡയറക്ടർ, എക്സാലോജിക് സൊലൂഷൻസ്)
  • എക്സാലോജിക് സൊലൂഷൻസ് -27,585 രൂപ
  • ലേക്കർ ഇന്ത്യ കോർപ്പറേഷൻ (വീണ പാർട്‌നറായ സ്ഥാപനം) -15.57 ലക്ഷം
  • കെ.എസ്. സുരേഷ് കുമാർ (ചീഫ് ജനറൽ മാനേജർ, സി.എം.ആർ.എൽ.) -18.49 ലക്ഷം
  • പി. സുരേഷ് കുമാർ (മുൻ ചീഫ് ജനറൽ മാനേജർ, സി.എം.ആർ.എൽ.) -91.50 ലക്ഷം
  • സൂര്യകല (പി. സുരേഷ്‌കുമാറിന്റെ ഭാര്യ) -91.49 ലക്ഷം (ഇരുവരുടെയും പേരിൽ മറ്റൊരു 2.50 ലക്ഷവും)
  • നിപുണ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് -59.55 ലക്ഷം