വഴിത്തര്‍ക്കം: അയല്‍വാസികള്‍ തമ്മില്‍ കൂട്ടയടി, മതില്‍ കെട്ടാനെത്തിയവര്‍ക്കും തല്ലുകിട്ടി | VIDEO

കൂട്ടയിടിയില്‍നിന്നുള്ള ദൃശ്യങ്ങള്‍
കൂട്ടയിടിയില്‍നിന്നുള്ള ദൃശ്യങ്ങള്‍

കോഴിക്കോട്: തിക്കോടിയില്‍ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കൂട്ടയടി. അയല്‍വാസികള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സ്ത്രീകളും പുരുഷന്മാരും കൂട്ടത്തല്ലില്‍ പങ്കാളികളായി. പ്രദേശത്തെ വീട്ടുകാര്‍ മതില്‍ കെട്ടുന്നതിനായി ജോലിക്കാരെ വിളിച്ചു. ഇവരെത്തി മതില്‍പ്പണി പുരോഗമിക്കവേ വാക്കേറ്റമുണ്ടായി. ഇത് കൂട്ടയിടിയില്‍ കലാശിക്കുയായിരുന്നു. ജോലിക്കുവന്നവര്‍ക്കുവരേ അടിയേറ്റിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.
 

Content Highlights: clash between neighbours, thikkodi