സി.കെ.സി. നമ്പ്യാർ, കെ.പി. കുഞ്ഞിരാമൻ അനുസ്മരണം

നാറാത്തെ സി.കെ.സി. നമ്പ്യാരുടെയും കെ.പി. കുഞ്ഞിരാമൻ മാസ്റ്ററുടെയും അനുസ്മരണ സമ്മേളനം മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
നാറാത്തെ സി.കെ.സി. നമ്പ്യാരുടെയും കെ.പി. കുഞ്ഞിരാമൻ മാസ്റ്ററുടെയും അനുസ്മരണ സമ്മേളനം മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നാറാത്ത്: അധ്യാപക സർവീസ് സംഘടനാ രംഗത്തെ ശ്രദ്ധേയമായ നാറാത്തെ സി.കെ.സി. നമ്പ്യാരുടെയും കെ.പി. കുഞ്ഞിരാമൻ മാസ്റ്ററുടെയും അനുസ്മരണ സമ്മേളനം മുൻമന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നാറാത്ത് ബസാറിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ അഴീക്കോട് നിയോജകമണ്ഡലം എം.എൽ.എ. കെ.വി. സുമേഷ് അനുസ്മരണപ്രഭാഷണം നടത്തി. സി.കെ.സി. സ്മാരക സമിതി ചെയർമാൻ പി.പി. സോമൻ അധ്യക്ഷത വഹിച്ചു. സ്മാരകസമിതി കൺവീനർ എ. ചന്ദ്രൻ, കോൺഗ്രസ് എസ്. സംസ്ഥാന കമ്മിറ്റി ജനറൽ സെക്രട്ടറി ബാബു ഗോപിനാഥ്, എൻ.ജി.ഒ. അസോസിയേഷൻ എസ്. മുൻ പ്രസിഡന്റ് കെ.പി. ദിലീപ്, കോൺഗ്രസ് എസ്. അഴീക്കോട് ബ്ലോക്ക് പ്രസിഡന്റ് പി. ശ്രീധരൻ, കോൺഗ്രസ് എസ്. നാറാത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Content Highlights: Memorial meeting for teacher service organization leaders CKC Nambiar and KP Kunhiraman Master held in Narath., Inaugurated by former minister Kadannappally Ramachandran., Key memorial speech delivered by MLA KV Sumesh., Presided over by CKC Memorial Committee Chairman PP Soman.