നെയ്യാറ്റിൻകരയിൽ പെരുമഴയത്ത് ശിശുദിന റാലി; നനഞ്ഞു കുളിച്ച് കുട്ടികൾ, പരിപാടി നഗരസഭയുടെ നേതൃത്വത്തിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര നഗരസഭയുടെ നേതൃത്വത്തിൽ പെരുമഴയത്ത് ശിശുദിന റാലി സംഘടിപ്പിച്ചു. നെയ്യാറ്റിൻകര എസ്.എൻ ഓഡിറ്റോറിയത്തിൽനിന്നും ബോയ്സ് സ്കൂൾ വരെയായിരുന്നു റാലി. നെയ്യാറ്റിൻകര നഗരസഭയുടെ പരിധിയിലുള്ള സ്കൂളുകളിലെ നിരവധി വിദ്യാർഥികളെയാണ് റാലിയിൽ പങ്കെടുപ്പിച്ചത്.
വൈകീട്ട് മൂന്നുമണിക്കായിരുന്നു പരിപാടി. രാവിലെ നടത്തുന്നതിന് പകരം വെെകീട്ട് റാലി നടത്തിയതിലും വിമർശനം ഉയരുന്നുണ്ട്. രാവിലെ റാലി നടത്താമെന്ന് രക്ഷകർത്താക്കൾ ആവശ്യപ്പെട്ടെങ്കിലും സംഘാടകർ വിസമ്മതിച്ചു എന്നാണ് ആക്ഷേപം. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലുമുണ്ടായിരുന്ന സമയത്ത് റാലി നടത്തിയതിനെതിരേ ചില രക്ഷിതാക്കളും രംഗത്തെത്തി.
Content Highlights: Childrens Day rally at heavy rain in Thiruvananthapuram