ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസ്: ആളുകൾക്ക് ഇരിക്കാൻ ഇരിപ്പിടമില്ല

ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസിലെ സ്റ്റീൽ ചെയറുകൾ ഒടിഞ്ഞു കിടക്കുന്നു
ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസിലെ സ്റ്റീൽ ചെയറുകൾ ഒടിഞ്ഞു കിടക്കുന്നു

ചേളന്നൂർ: അമ്പലത്തുകുളങ്ങരയിലെ ചേളന്നൂർ സബ് രജിസ്ട്രാർ ഓഫീസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതുജനങ്ങൾക്ക് ഇരിക്കാൻ ഇരിപ്പിടമില്ല. ഇരിക്കാനൊരുക്കിയ സ്‌റ്റീൽ ചെയറുകൾ ഒടിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. മൂന്നുപേർക്ക് വീതം ഇരിക്കാവുന്ന രണ്ട് സെറ്റ് ചെയറുകളാണ് പൊട്ടിവീണു കിടക്കുന്നത്. നിലത്ത് ഉറപ്പിച്ചുവച്ച ചെയറുകളുടെ കാലുകളാണ് ഒടിഞ്ഞുപോയത്. 2020-ൽ പുതിയ കെട്ടിടം നിർമിച്ച സമയത്ത് സ്ഥാപിച്ച ചെയറുകളാണിത്. അറ്റകുറ്റപ്പണി നടത്തി ശരിയാക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും കാലുകൾ ഉറപ്പിച്ചു വെക്കാൻ പറ്റാത്ത സാഹചര്യമാണ്. പ്ലാസ്റ്റിക് ചെയറുകൾ കുറച്ച് ഉണ്ടെങ്കിലും കൂടുതൽ ആളുകൾ എത്തുന്ന സമയത്ത് ഇരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ പ്രായമായവർപോലും വളരെയധികം സമയം നിൽക്കേണ്ട സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.

Content Highlights: Steel chairs at Chelannur Sub Registrar Office are broken and unusable., Installed in 2020 during the new building construction., Senior citizens and visitors are forced to stand for long hours due to lack of seating., Repair attempts failed as the floor mounts are damaged.