ഗൂഗിൾ മാപ്പ് കാണിച്ച എളുപ്പ വഴിയിലൂടെ പോയി; കാർ മറിഞ്ഞു

• പൂങ്ങോടുവളവിനു സമീപം  അപകടത്തിൽപ്പെട്ട കാർ
• പൂങ്ങോടുവളവിനു സമീപം അപകടത്തിൽപ്പെട്ട കാർ

വടക്കാഞ്ചേരി: ഗൂഗിൾ മാപ്പിട്ട് എളുപ്പവഴി കണ്ടെത്തി വന്ന കാർ പൂങ്ങോടുവളവിനു സമീപം തോട്ടിലേക്ക് മറിഞ്ഞു. ആളപായമില്ല. വയനാട്ടിൽനിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

പൂങ്ങോട് വളവ് തിരിഞ്ഞുവരുകയായിരുന്ന കാർ മറിയുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ക്രെയിൻ എത്തിച്ചാണ് നാട്ടുകാരുടെ സഹായത്തോടെ വാഹനം ഉയർത്തിയത്.

മലപ്പുറം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ ഗൂഗിളിൽ തിരഞ്ഞ് കുന്നംകുളം റോഡ് ഒഴിവാക്കി വരവൂർ വഴിയാണ് അധികവും യാത്ര. കുണ്ടന്നൂർ-വരവൂർ റോഡിൽ വളവും തിരിവും ഏറെയായതിനാൽ അപകടങ്ങൾ ഇവിടെ സ്ഥിരമാണ്.

Content Highlights: Car overturned after following Google Map