ലഹരി ഉപയോഗിച്ചതായി സംശയം; പരിശോധന,സീറ്റിനടിയിൽ കഞ്ചാവ് സൂക്ഷിച്ച ബസ് ഡ്രൈവർ പിടിയിൽ

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി
പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കുന്ദമംഗലം: സീറ്റിനടിയിൽ കഞ്ചാവ് സൂക്ഷിച്ച സ്വകാര്യബസ് ഡ്രൈവർ പിടിയിൽ. കൊടുവള്ളി സ്വദേശി ഷവിൻലാൽ (33) നെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. ബുധനാഴ്ചയാണ് സംഭവം.

തിരുവമ്പാടി കോഴിക്കോട് റൂട്ടിൽ ഓടുന്ന ചൈത്രംബസിലെ ഡ്രൈവർ ലഹരി ഉപയോഗിച്ചെന്ന് സംശയമുള്ളതായി ഒരുസ്ത്രീ കുന്ദമംഗലം പോലീസിൽ വിളിച്ചുപറയുകയായിരുന്നു. തുടർന്ന് കുന്ദമംഗലം മുക്കം റോഡ് ജങ്ഷനിൽവെച്ച് പോലീസ് ബസ് നിർത്തി പരിശോധിച്ചപ്പോഴാണ് സീറ്റിനിടിയിൽ ഒളിപ്പിച്ച രണ്ടുഗ്രാം കഞ്ചാവ് കണ്ടെടുത്തത്. ബസ് പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ഡ്രൈവർക്ക് നോട്ടീസ് നൽകി. കുന്ദമംഗലം പോലീസ് സ്റ്റേഷൻ എസ്‌ഐമാരായ നിതിൻ, ടി. ബൈജു, എസ്‌സിപിഒ വിപിൻ എന്നിവർ ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

Content Highlights: Private Bus Driver Apprehended with Cannabis Under Seat in Kunnamangalam