എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം: മാർ ബോസ്‌കോ പുത്തൂർ രാജിവെച്ചു, ബിഷപ് പാംപ്ലാനിക്ക് ചുമതല

മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ ജോസഫ് പാംപ്ലാനി | Photo: Mathrubhumi
മാര്‍ ബോസ്‌കോ പുത്തൂര്‍, മാര്‍ ജോസഫ് പാംപ്ലാനി | Photo: Mathrubhumi

കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയില്‍ ഭരണമാറ്റം. അതിരൂപത മെത്രപോലീത്തന്‍ വികാരിയായി തലശ്ശേരി അതിരൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയെ നിയമിച്ചു. തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് പദവിക്ക് പുറമേയാണ് പുതിയ സ്ഥാനം.

എറണാകുളം- അങ്കമാലി അതിരൂപത അപോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനത്തുനിന്ന് ബിഷപ് ബോസ്‌കോ പുത്തൂരിന്റെ രാജി വത്തിക്കാന്‍ അംഗീകരിച്ചു. നിയമനത്തെ വിമത വൈദികര്‍ അംഗീകരിച്ചു.

പ്രായം കണക്കിലെടുത്താണ് ബിഷപ് ബോസ്‌കോ പുത്തൂര്‍ രാജിസന്നദ്ധത അറിയിച്ചത്. നേരത്തേയും മാര്‍ ബോസ്‌കോ പുത്തൂര്‍ സിനഡില്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു.

Content Highlights: Bishop Bosco Puthur offered resignation as Apostolic Administrator of Ernakulam-Angamaly Archdiocese