ഓണക്കാലത്ത് ബെവ്‌കോയ്ക്ക് 771 കോടി രൂപയുടെ വില്പന; ഉത്രാട നാളിൽ മാത്രം 126 കോടിരൂപയുടെ മദ്യംവിറ്റു

തിരുവനനന്തപുരം: പതിവ് പോലെ ഇത്തവണയും ഓണക്കാലത്തെ ബെവ്‌കോയുടെ മദ്യവിൽപന കുതിച്ചുയർന്നു. ഓണക്കാലത്തെ എട്ട് ദിവസം 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വിറ്റത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 694.96 കോടിയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിൽപനയിൽ 77 കോടിയുടെ വർധനയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
ഉത്രാട നാളിൽ 126.31 കോടി രൂപയുടെ വിൽപനയാണ് നടന്നത്. തിരുവോണത്തിന് ബെവ്‌കോ അവധിയായിരുന്നു.
Content Highlights: Bevco recorded Rs 771.29 crore in liquor sales over eight days during the Onam season., Sales increased by Rs 77 crore compared to the previous year's Rs 694.96 crore., Uthradam day alone recorded a massive sale of Rs 126.31 crore.