ബീമാപള്ളി ഉറൂസിന് കൊടിയേറി

ഉറൂസിനോടനുബന്ധിച്ച് തിരുവനന്തപുരം ബീമാപള്ളി ദർഗാഷെരീഫിൽ കൊടിയേറിയപ്പോൾ
ഉറൂസിനോടനുബന്ധിച്ച് തിരുവനന്തപുരം ബീമാപള്ളി ദർഗാഷെരീഫിൽ കൊടിയേറിയപ്പോൾ

തിരുവനന്തപുരം: ബീമാപള്ളി ദർഗാ ഷെരീഫിലെ ഉറൂസിന് ശനിയാഴ്ച രാവിലെ 11-ന് കൊടിയേറി. രാവിലെ എട്ടിന് പള്ളിയങ്കണത്തിൽ ജവഹർപള്ളി ഇമാം സിദ്ദിഖ് സഖാഫി ബീമാപള്ളിയുടെ കാർമികത്വത്തിൽ പ്രാർഥന നടന്നു. തുടർന്ന് പള്ളിയിൽനിന്ന് അശ്വാരൂഡ സേന, വാദ്യഘോഷങ്ങൾ, ദഫ്മുട്ട് എന്നിവയുടെ അകമ്പടിയോടെ വിശ്വാസികളും മതപുരോഹിതൻമാരുമുൾപ്പെട്ട പട്ടണഘോഷയാത്ര ജോനക പൂന്തുറയിലേക്ക് പുറപ്പെട്ടു. 10.30 ഓടെ തിരികെയെത്തി. തുടർന്ന് ബീമാപള്ളി ചീഫ് ഇമാം അൽഹാഫിസ് കുമ്മനം നിസാമുദീൻ അസ്ഹരിയുടെ നേതൃത്വത്തിൽ വിശ്വാസികൾ പങ്കുചേർന്ന് കൂട്ടപ്രാർഥന നടന്നു. ബീമാപള്ളി ജമാഅത്ത് പ്രസിഡന്റ് എസ്. അബ്ദുൾ ജബ്ബാർ കൊടികൾ പള്ളിയുടെ പ്രധാന മിനാരങ്ങളിലേക്ക് ഉയർത്തിയതോടെയാണ് പത്തുദിവസത്തെ ഉറൂസിന് തുടക്കമായത്.

ജനറൽ സെക്രട്ടറി പി.എം. മുഹമ്മദ് യൂസഫ് ഉൾപ്പെട്ട ഭാരവാഹികളും കൊടിയേറ്റ് ചടങ്ങിൽ പങ്കാളികളായി. മുൻമന്ത്രി വി.എസ്. ശിവകുമാർ, എംഎൽഎമാരായ ആന്റണിരാജു, എം.വിൻസെന്റ്, കൗൺസിലർ സുധീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉറൂസ് ദിവസങ്ങിൽ രാത്രി 9.30-ന് മതപുരോഹിതൻമാരുടെ നേതൃത്വത്തിൽ മതപ്രഭാഷണം.

Content Highlights: The annual Uroos at Beemappally Dargah Shareef in Thiruvananthapuram commenced with a flag hoisting ceremony.