ബിഡിജെഎസ് സീറ്റുകൾ വിട്ടു നൽകില്ല, എൻഎസ്എസുമായി ചർച്ച തുടരും-തുഷാർ വെള്ളാപ്പള്ളി

തുഷാര്‍ വെള്ളാപ്പള്ളി | ഫോട്ടോ: മാതൃഭൂമി
തുഷാര്‍ വെള്ളാപ്പള്ളി | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: എൻഎസ്എസ്-എസ്എൻഡിപി ഐക്യം അടഞ്ഞ അധ്യായമല്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. ഐക്യത്തിന് ഇനിയും സാധ്യതയുണ്ടെന്നും എസ്എൻഡിപി എൻഎസ്എസുമായുള്ള ചർച്ചകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി ഫോണിൽ സംസാരിച്ചു. എന്റെ പിതാവിനെ പോലെ ബഹുമാനിക്കുന്നയാളാണ് സുകുമാരൻ നായർ. മറ്റു സമുദായ സംഘടനകളുമായുള്ള ചർച്ചയും സഹകരണവും രണ്ടാഴ്ചക്കുള്ളിൽ നടക്കും.

നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിഡിജെഎസ് സീറ്റ് നിർണയം പൂർത്തിയാക്കി സ്ഥാനാർഥികളെ ഉടൻ നിശ്ചയിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി. ബിഡിജെഎസ് സീറ്റുകൾ വിട്ടു നൽകുകയോ വെച്ചു മാറുകയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ബജറ്റിൽ കേരളത്തെ തഴഞ്ഞു എന്ന വാദം ശരിയല്ലെന്നും തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

മുമ്പത്തേക്കാൾ കൂടുതൽ പണം ലഭിച്ചു. എയിംസ് 

തരുന്നതിൽ ഒരു ബുദ്ധിമുട്ടുമില്ല. നിബന്ധനകൾ പൂർത്തിയാക്കാകാതെ നൽകാനാകില്ല. സ്ഥലം നൽകിയാൽ പറയുന്ന സമയത്തിനുള്ളിൽ എയിംസ് തരുമെന്നും തുഷാർ വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Content Highlights: BDJS President Thushar Vellappally states no compromise on seats, ongoing discussions with NSS. Discusses Kerala`s central budget allocation and AIIMS.