ഹെെക്കോടതി ജഡ്ജിക്കെതിരേ FB-യിൽ കുറിപ്പ്; അഭിഭാഷക അസോ. പ്രസിഡന്റിനെതിരേ നടപടിയുമായി ബാർ കൗണ്‍സിൽ

കൊച്ചി: ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.യശ്വന്ത് ഷേണായിക്കെതിരെ സ്വമേധയാ നടപടിയെടുത്ത് ബാര്‍ കൗണ്‍സില്‍. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആര്‍ രവിക്കെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് നടപടി. ശനിയാഴ്ച ചേര്‍ന്ന ബാര്‍ കൗണ്‍സില്‍ യോഗമാണ് യശ്വന്ത് ഷേണായിയുടെ വിശദീകരണം തേടാന്‍ തീരുമാനിച്ചത്.
മുന്‍പ് ജസ്റ്റിസ് മേരി ജോസഫിനെതിരെ യശ്വന്ത് ഷേണായി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ബാര്‍ കൗണ്‍സില്‍ നടപടികളുമായി മുന്നോട്ട് പോയിരുന്നു. എന്നാല്‍ ഈ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതിയില്‍ ഹർജി നല്‍കി.
ഈ ഹര്‍ജി ജസ്റ്റിസ് ടി.ആര്‍. രവി തള്ളിയതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ യശ്വന്ത് ഷേണായി സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ഇട്ടത്. തുടര്‍ന്ന് ഈ പോസ്റ്റ് ബാര്‍ കൗണ്‍സിലിൽ ചര്‍ച്ചയ്ക്ക് വരികയും തുടര്‍നടപടികളുമായി മുന്നോട്ട് പോകാന്‍ ബാര്‍ കൗണ്‍സില്‍ തീരുമാനിക്കുകയുമായിരുന്നു.
Content Highlights: bar council to take action against yshwanth shenoy on fb post