മമ്മൂട്ടിക്കെതിരെയുള്ള പഴയ വിവാദ ഫേസ്ബുക്ക് പോസ്റ്റ് നീക്കംചെയ്ത് ബി. ഗോപാലകൃഷ്ണൻ

കൊച്ചി: 2025-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടി ഉൾപ്പെടെയുള്ള മുസ്ലീം വിഭാഗത്തിൽപ്പെട്ട അവാർഡ് ജേതാക്കൾക്കെതിരെ ഫേസ്ബുക്കിൽ പങ്കുവെച്ച വിദ്വേഷ പോസ്റ്റ് നീക്കംചെയ്ത് ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ. അവാർഡ് ലഭിച്ച മമ്മൂട്ടി ഉൾപ്പെടെയുള്ള മുസ്ലിം നാമധാരികളായ അവാർഡ് ജേതാക്കളുടെ പേരുകൾ പരാമർശിച്ച് പരിഹസിക്കുന്ന രീതിയിലായിരുന്നു പോസ്റ്റ് പങ്കുവെച്ചിരുന്നത്.
ബി. ഗോപാലകൃഷ്ണന്റെ മകൾക്ക് വിവാഹാശംസകൾ നേരാൻ മമ്മൂട്ടി കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ, ഈ സന്ദർശനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ മമ്മൂട്ടിക്കെതിരെ കടുത്ത സൈബർ ആക്രമണവും വിമർശനങ്ങളും ഉയർന്നു. ഇതിനുപിന്നാലെയാണ് പഴയ ഫേസ്ബുക്ക് പോസ്റ്റ് സൈബർ ഇടങ്ങളിൽ വീണ്ടും ചർച്ചയായത്.
Content Highlights: BJP leader B. Gopalakrishnan deletes a controversial Facebook post targeting actor Mammootty and others., The original post from 2025 had criticized Muslim award winners., Mammootty recently visited Gopalakrishnan's home to congratulate his daughter on her wedding., The post gained renewed attention and sparked online discussions before being taken down.