ആയന്നൂരിൽ കാറ്റിലും മഴയിലും വൻ കൃഷി നാശം; 300-ഓളം ഏത്തവാഴകൾ നശിച്ചു

കാറ്റിൽ നശിച്ച ആയന്നൂരിലെ ജോസഫ് തോമസിൻ്റെ വാഴത്തോട്ടം
കാറ്റിൽ നശിച്ച ആയന്നൂരിലെ ജോസഫ് തോമസിൻ്റെ വാഴത്തോട്ടം

കാസർകോട്: കമ്പല്ലൂർ ആയന്നൂരിൽ ശക്തമായ കാറ്റിലും മഴയിലും വൻ കൃഷി നാശം. ആയന്നൂരിലെ ഇടപ്പള്ളിൽ ജോസഫ് തോമസിൻ്റെ (സജി) 300 ലധികം ഏത്തവാഴകളാണ് കാറ്റിൽ നശിച്ചത്. ഒരുമാസത്തിനുള്ളിൽ വിളവെടുക്കാൻ പാകമാകേണ്ടിയിരുന്ന വാഴകളാണ് കാറ്റിൽ നിലം പതിച്ചത്. രണ്ടര ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി സജി പറഞ്ഞു.

Content Highlights: Strong winds and rain caused significant crop damage in Ayanur, Kasaragod. Over 300 plantain trees were destroyed, causing a loss of ₹2.5 lakh.