ഇന്ന് അർധരാത്രിമുതൽ ഓട്ടോ-ടാക്സി തൊഴിലാളികളുടെ സൂചനാപണിമുടക്ക്

പ്രതീകാത്മക ചിത്രം | Photo: Ai Generated Image
പ്രതീകാത്മക ചിത്രം | Photo: Ai Generated Image

കോഴിക്കോട്: ഓട്ടോ-ടാക്സി നിരക്കുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ ഓട്ടോത്തൊഴിലാളികൾ ബുധനാഴ്ച അർധരാത്രി മുതൽ 24 മണിക്കൂർ സൂചനാപണിമുടക്ക്‌ നടത്തും. ഓട്ടോ-ടാക്സി സംയുക്ത ട്രേഡ് യൂണിയൻസമിതിയുടെ ആഭിമുഖ്യത്തിലാണ് പണിമുടക്കെന്ന് സമിതി നേതാക്കളായ എൽ. രമേശൻ, കെ.കെ. മമ്മു (സി.ഐ.ടി.യു.), പി.കെ. നാസർ (എ.െഎ.ടി.യുസി.) എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഒന്നരക്കിലോമീറ്റർദൂരം മിനിമംചാർജ് 50 രൂപയായും പിന്നീട് കിലോമീറ്ററിന് 20 രൂപയായും ഉയർത്തണമെന്നും മുഴുദിന വെയ്റ്റിങ് ചാർജ് 500 രൂപയാക്കി ഉയർത്തണമെന്നുമാണ് പ്രധാന ആവശ്യം. ഐ.എൻ.ടി.യു.സി., എസ്.ടി.യു. തുടങ്ങിയ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നില്ല. അവസാനനിമിഷം അവർ തങ്ങൾക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷയെന്നും നേതാക്കൾ പറഞ്ഞു.

Content Highlights: Auto taxi workers in Kozhikode announce a 24-hour strike demanding increased fares, including a minimum charge of 50 rupees for 1.5 kilometers.