ശാന്തൻപാറയിൽ ഓട്ടോയ്ക്ക് മുകളിൽ മരംവീണ് ഡ്രൈവർ മരിച്ചു; രണ്ടുപേർക്ക് പരിക്ക്

തൊടുപുഴ: ഇടുക്കി ശാന്തൻപാറയിൽ ഓട്ടോയ്ക്ക് മുകളിൽ മരംവീണ് ഡ്രൈവർ മരിച്ചു. ശാന്തൻപാറ ചന്നകട പാലത്തിന് സമീപമാണ് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
പത്തനംതിട്ട കോന്നി കൊക്കാത്തോട് ഇടിമിന്നലേറ്റു യുവതിക്ക് പരിക്കേറ്റു. ഒരേക്കർ സ്വദേശി സിന്ധുവിനാണ് പരിക്കേറ്റത്. ഇവരെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരത്തെ കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചെരിഞ്ഞിരുന്നു. ആനപ്രേമികൾക്കിടയിൽ 'ഗജകൗസ്തുഭം' എന്ന് വിശേഷണമുള്ള പല്ലാട്ട് ബ്രഹ്‌മദത്തനാണ് ചെരിഞ്ഞത്. ഞായറാഴ്ച വൈകിട്ട് ആറോടെ മേലമ്പാറയിലായിരുന്നു സംഭവം. ഉടമയുടെ വീടിന് സമീപം തളച്ചിരുന്ന ആന, കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് ചെരിഞ്ഞത്.
Content Highlights: An auto-rickshaw driver died after a tree fell on the vehicle near Channakkada bridge in Santhanpara, Idukki. Two people, including a seventh-grade student, sustained injuries in the Santhanpara accident. In a separate incident at Kokkathode in Konni, Pathanamthitta, a woman named Sindhu was injured due to lightning. An elephant named Pallatt Brahmadathan ('Gajakausthubham') died after being struck by lightning in Melambara, Kottayam.