ഓസ്‌ട്രോ ഹിന്ദ് സൈനികാഭ്യാസം; അടിമലത്തുറയിൽ ഓസ്‌ട്രേലിയൻ സൈന്യമെത്തി

#സ്വന്തം ലേഖകൻ

വിഴിഞ്ഞം: അടിമലത്തുറയിൽ ഓസ്‌ട്രേലിയൻ സൈന്യമെത്തി. ഓസ്‌ട്രേലിയ-ഇന്ത്യ ഓസ്‌ട്രോ ഹിന്ദ് എന്ന സൈനികാഭ്യാസത്തിന്റെ ഭാഗമായാണ് സൈനികരെത്തിയത്. ഇന്ത്യൻ ആർമിയുടെ ഗഡുവാൾ റൈഫിൾസിലെ ഇൻഫന്ററി റെജിമെന്റും ഓസ്‌ട്രേലിയൻ കരസേനയിലെയും സൈനികരുമാണ് അടിമലത്തുറ, ആഴിമല അടക്കമുളള തീരത്തും തീരക്കടലിലും സൈനികാഭ്യാസം നടത്തുക.

തിരുവനന്തപുരം തീരദേശമേഖലയിൽ ഇതാദ്യമായാണ് വിദേശരാജ്യവുമായി ഒത്തുചേർന്നുളള സൈനികാഭ്യാസം നടത്തുന്നത്. അഭ്യാസത്തിൽ പങ്കെടുക്കുന്നതിന് ഓസ്ട്രേലിയയിൽ നിന്ന് 116 സൈനികരും സാങ്കേതിക വിദഗ്ധരും തിരുവനന്തപുരത്തെത്തി. രാജ്യങ്ങൾ തമ്മിലുളള പ്രതിരോധ ബന്ധം ഊട്ടിയുറപ്പിക്കുയാണ് സൈനികാഭ്യാസത്തിന്റെ ലക്ഷ്യം. രണ്ടുദിവസം മോക്ക്ഡ്രില്ലും തുടർന്ന് 22 മുതൽ സൈനിക അഭ്യാസവും എന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുളളത്.